NI bohs:
മരണത്തിനു മുമ്പുള്ള ചില
നിമിഷങ്ങൾ വിലക്കു വാങ്ങണം
എന്നിട്ട്
ഞാൻ അതു വരെ ആടിയിരുന്ന
കോമാളി മുഖമൂടി അഴിച്ചിവെക്കണം
എന്റെ മുമ്പിലുള്ള മറ്റ് കോമാളി കോമരങ്ങളെ
മുഖമൂടിയില്ലാതെ പച്ച മുഖങ്ങളായി കാണണം
അതു കണ്ട് ഒരു പൊട്ടനെ പോലെ എനിക്ക്
പൊട്ടിച്ചിരിക്കണം
പറയാൻ ബാക്കി വെച്ച അക്ഷരങ്ങൾ
വാക്കുകളായി കൂട്ടി വെച്ച് എനിക്കെന്റെ
പ്രിയപെട്ടവരോട് അശരീരി ആയി പറയണം
അനേഷിക്കുകയാണ് ഞാൻ ഇന്നെന്റെ മരണത്തെ
ആ പ്രിയപ്പെട്ടവളെ മാറോടണക്കുന്ന നിമിഷം കാത്ത് ....
ഹേ മരണമേ നിന്റെ വിഷമുള്ളനേഷിച്ചുവന്ന
എന്നെ നീ തള്ളി കളഞ്ഞതെന്ത്
നിന്നെ കൈവരിക്കാനുള്ള യോഗ്യത എനിക്കിലെന്നോ അതോ ഈ നഷ്ടങ്ങളെ
ഓർത്ത് വിരഹമെന്ന ശത്രുവിനെ ഇനിയും ഞാൻ പ്രണയിക്കണം എന്നോ ??





