Followers

Saturday, July 31, 2021

Hallo....

Its continued......

Wednesday, December 26, 2018

NI bohs:
മരണത്തിനു മുമ്പുള്ള ചില
നിമിഷങ്ങൾ വിലക്കു വാങ്ങണം
എന്നിട്ട്
ഞാൻ അതു വരെ ആടിയിരുന്ന
കോമാളി മുഖമൂടി അഴിച്ചിവെക്കണം
എന്റെ മുമ്പിലുള്ള മറ്റ് കോമാളി കോമരങ്ങളെ
മുഖമൂടിയില്ലാതെ പച്ച മുഖങ്ങളായി കാണണം
അതു കണ്ട് ഒരു പൊട്ടനെ പോലെ എനിക്ക്
പൊട്ടിച്ചിരിക്കണം
പറയാൻ ബാക്കി വെച്ച അക്ഷരങ്ങൾ
വാക്കുകളായി കൂട്ടി വെച്ച് എനിക്കെന്റെ
പ്രിയപെട്ടവരോട് അശരീരി ആയി പറയണം

അനേഷിക്കുകയാണ് ഞാൻ ഇന്നെന്റെ മരണത്തെ
ആ പ്രിയപ്പെട്ടവളെ മാറോടണക്കുന്ന നിമിഷം കാത്ത് ....
ഹേ മരണമേ നിന്റെ വിഷമുള്ളനേഷിച്ചുവന്ന
എന്നെ നീ തള്ളി കളഞ്ഞതെന്ത്
നിന്നെ കൈവരിക്കാനുള്ള യോഗ്യത എനിക്കിലെന്നോ അതോ ഈ നഷ്ടങ്ങളെ
ഓർത്ത് വിരഹമെന്ന ശത്രുവിനെ ഇനിയും ഞാൻ പ്രണയിക്കണം എന്നോ ??

Monday, December 17, 2018

എന്റെ സ്വപ്നങ്ങളാൽ തുന്നിക്കൂട്ടിയ കിത്താബിൽ ഞാൻ ചേർത്ത് വെച്ചിട്ടുണ്ട് പാതി വരച്ച നിൻ മുഖം നിന്നിൽ അലിഞ്ഞുചേരാൻ വെമ്പുന്ന എൻ പ്രണയ ലിഖിതവും




Sunday, December 16, 2018

വരൂ നമ്മുക്ക് പറക്കാം

പറന്നകന്ന് ആകാശത്തിന് മുകളിൽ അനന്തമായ ഇടങ്ങളിൽ നമ്മുക്ക് കൂടുകൂട്ടാം അവിടങ്ങളിൽ നിന്റെ മാധുര്യമായ വാക്കുകൾ എനിക്ക് ആഹാരവും നിന്റെ അധരങ്ങളിലെ തേൻകണികൾ എനിക്ക് ദാഹ ജലവും ആകട്ടെ ..........

Sunday, December 9, 2018

ആ പുഷ്പ്പം വിടരാതിരിക്കില്ല

കായ്ക്കാത്ത വൃക്ഷത്തിലെ കനിക്ക് 
മധുരം അന്നും ഇന്നും കൂടുതലാണ് 
വിടരാത്ത പൂവിന്റെ ഭംഗി 
കവിയുടെ വർണനയെക്കാൾ 
അതീതവുമാണ് 
മറഞ്ഞിരിക്കുന്ന എൻ നിധിയെ 
നിൻ സാന്നിധ്യമറിയാതെ,
നിൻ നിശ്വാസമറിയാതെ,
നിന്റെ സ്വരമധുരം അറിയാതെ 
ഞാൻ നിന്നെ പ്രണയിക്കുകയാണ് 
നീ വിടരുന്നതും കാത്ത് ...

Friday, November 9, 2018

Pain

അകൽച്ചകാരണം പറയാൻ മടിച്ച
നഷ്ട്ടവസന്തത്തെ കുറിച് വേവലാതി പെട്ടിട്ടില്ല - അകന്ന്പോകുമ്പോൾ ഒരു നോട്ടംകൊണ്ടുപോലും വിരഹത്തിന്റെ വേദന അറിയിച്ചിട്ടില്ല. കണ്ണുനീരിനെ കൺപീലികളിൽ ഒളിച്ചപ്പോഴും, മടിച്ചുനിന്ന പുഞ്ചിരിയെ വലിച്ചിഴച് ചുണ്ടിൽ ഒട്ടിച്ചത് അവളുടെ മുഖം വാടാതിരിക്കാൻമാത്രമായിരുന്നു

Wednesday, October 17, 2018

കാലമേ ഇനി എത്രനാൾ

കാലം  ഇനി എത്രനാൾ?
കാലം  ഇനി എത്രനാൾ ?
മനുഷ്യൻ ഇരിക്കും കൊമ്പ് മുറിക്കും നേരം
കാലം  ഇനി എത്രനാൾ?
ജനിച്ചന്നുമുതൽ ഓടുന്ന മനുഷ്യൻ
മരിച്ചാലും നിലക്കാത്ത ഓട്ടത്തിലായ്
ആർക്കുവേണ്ടി ഓടുന്നു മനുഷ്യാ
കാലം പതിയെ വിട വാങ്ങുകയായ്.

കാണുന്നിലേ ഈ ഓട്ടത്തിനിടയിൽ
നീ പൊടിക്കുന്ന ഭൂമി !
കാണാൻ കേൾക്കാൻ ഓർക്കാൻ
ഒരുപിടി നല്ല ഓർമ്മകൾ സമ്പാദിക്ക
മരിക്കുംമുന്പേ
ഒന്നിനും കൊള്ളാതെ യന്ത്രമായ്
എത്രനാൾ ജീവിക്കും മനുഷ്യനായ്
ഓർക്കുക നീ മരിച്ചാൽ നിന്റെ ഭൂവിലെ
കാലവും അർത്ഥ ശൂന്യമായ്
അപ്പോൾ ഓർത്ത് പശ്ചാത്തപിക്കാൻ
പോലും ഒരു നിമിഷമില്ല നിന്റെ ജീവിതത്തിൽ

കാലം ഇനി എത്രനാൾ ?
കാലം ഇനി എത്രനാൾ ?
മനുഷ്യൻ ഇരിക്കും കൊമ്പ് മുറിക്കും നേരം
കാലം ഇനി എത്രനാൾ
ജീവിതത്തെ മനുഷ്യൻ മറക്കുംമ്പോൾ
ജീവിതം വരും കാലത്ത് ഓർത്ത് ചിരിക്കാനുള്ള വെറും കെട്ടുകഥയായ്
മാറുമോ ?
വരും കാലം എന്നത് ഒരു ചോദ്യ ചിഹ്നമായി
അവശേഷിക്കെ ഇതും കവിയുടെ തൂലികയിൽ മറയുമോ
പൂക്കാത്ത കായ്ക്കാത്ത വളർച്ച മുരടിച്ചു പോയ വൃക്ഷങ്ങളും ഭൂവിൽ അവശേഷികുമ്പോൾ കാലം  ഇനി എത്രനാൾ ?

ഇനിയും ജീവിക്കാൻ കൊതിയുണ്ടെങ്കിൽ
ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കു അതെ
പുറകോട്ടുതന്നെ ഓടുക നീ
കാണും അവിടെ പച്ചയാർന്ന മനുഷ്യന്റെ ജീവിതം കാണും നീ മനുഷ്യന്റെ സംസ്കാരം
ആധുനികമില്ല കരിയില്ല പുകയില്ല
എന്നാൽ ഒന്നുണ്ട്
ആത്മാർത്ഥമായ സ്നേഹത്തിന്റെ കൊഴിയാത്ത ഇതളുകൾ
സ്നേഹം പടർത്തുന്ന പൂച്ചെടികൾ -

        കാലം ഇനി എത്ര നാൾ
  

Hallo....

Its continued......