കായ്ക്കാത്ത വൃക്ഷത്തിലെ കനിക്ക്
മധുരം അന്നും ഇന്നും കൂടുതലാണ്
വിടരാത്ത പൂവിന്റെ ഭംഗി
കവിയുടെ വർണനയെക്കാൾ
അതീതവുമാണ്
മറഞ്ഞിരിക്കുന്ന എൻ നിധിയെ
നിൻ സാന്നിധ്യമറിയാതെ,
നിൻ നിശ്വാസമറിയാതെ,
നിന്റെ സ്വരമധുരം അറിയാതെ
ഞാൻ നിന്നെ പ്രണയിക്കുകയാണ്
നീ വിടരുന്നതും കാത്ത് ...
ആരെ ഉദ്ദേശിച്ചാണ് എഴുതിയത്
ReplyDelete